സേവന നിബന്ധനകൾ

Google-ൽ ( "സേവനം") നിന്നുള്ള ചാറ്റ് ഫീച്ചറുകൾ ഉപയോഗിക്കുന്നതിലൂടെ, നിങ്ങൾ Google സേവന നിബന്ധനകൾ, Google സ്വകാര്യതാ നയം എന്നിവയും, ഒപ്പം ഈ അധിക നിബന്ധനകളും (മൊത്തത്തിൽ “സേവന നിബന്ധനകൾ”) പാലിക്കാൻ ബാധ്യസ്ഥരാണെന്ന് സമ്മതിച്ച് അംഗീകരിക്കുന്നു. ടെലിഫോൺ നമ്പറുകളുമൊത്താണ് ചാറ്റ് ഫീച്ചറുകൾ പ്രവർത്തിക്കുന്നത്, അതിനാൽ ഈ ടെലിഫോൺ നമ്പറുകളിലേക്ക് എത്താനായി അവ മറ്റ് സേവന ദാതാക്കളിലൂടെ കടന്ന് പോയേക്കാം. സേവനം നൽകാൻ ആവശ്യമായ ചാറ്റ് ഫീച്ചർ ശേഷികൾക്കായി, നിങ്ങളുടെ കോൺടാക്‌റ്റുകൾ ഇടയ്‌ക്കിടെ പരിശോധിക്കപ്പെട്ടേക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. നിങ്ങളുടെ ഫോൺ നമ്പർ പരിശോധിച്ചുറപ്പിച്ച് സേവനം നൽകാനായി, ഉപകരണ ഐഡന്റിഫയറുകളോ സിം കാർഡ് വിവരമോ ഉൾപ്പെടെയുള്ള ഉപകരണ വിവരം, Google നിങ്ങളുടെ കാരിയറുമായി ഇടയ്ക്കിടെ കൈമാറിയേക്കാം. നിങ്ങളുടെ കാരിയർ നൽകുന്ന ഫീച്ചറുകൾക്കും സേവനങ്ങൾക്കും (ഉദാ.SMS/MMS/മുതലായവ ഉൾപ്പെടെയുള്ള കാരിയർ കോളിംഗും സന്ദേശമയയ്ക്കലും.) ഈ സേവന നിബന്ധനകൾ ബാധകമല്ല. നിങ്ങളുടെ സന്ദേശമയയ്ക്കൽ ആപ്പിന്റെ ക്രമീകരണത്തിൽ അത് ഓഫാക്കി, സേവനം ഉപയോഗിക്കുന്നത് നിങ്ങൾക്ക് അവസാനിപ്പിക്കാം.

Google LLC-യുടെ അനുബന്ധ സ്ഥാപനമായ Jibe Mobile, Inc., ആണ് സേവനം നൽകുന്നത്.